നാടൻ വേഷം ഉപേക്ഷിച്ച് ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ആർഷ ബൈജു; ഫോട്ടോഷൂട്ട് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നേടിയ അഭിനേത്രിയാണ് ആർഷ ബൈജു. അഭിനയത്തോടൊപ്പം നല്ലൊരു ഗായിക കൂടിയാണ് താനെന്ന് ആർഷ തെളിയിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ആർഷയുടെ ഗ്ലാമറസ് ചിത്രങ്ങളാണ്.  മോഡേൺ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ഫോട്ടോഷൂട്ടിൽ ആർഷ പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടി ചിത്രമായ പതിനെട്ടാം പടിയിലൂടെയാണ് ആർഷ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങൾ ആർഷയെ തേടിയെത്തുകയുണ്ടായി. വിനീത് ശ്രീനിവാസൻ നായകനായി എത്തിയ മുകുന്ദനുണ്ണി അസോസിയേറ്റ്സിൽ ആർഷയുടെ കഥാപാത്രം മീനാക്ഷി. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മധുരമനോഹര മോഹം, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നിവയാണ് ആർഷയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.

എടത്വ സെന്റ് അലോഷ്യസ് കോളേജിൽ എംഎ വിദ്യാർഥിനിയാണ് ആർഷ.

Post a Comment

Previous Post Next Post