മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു.

 തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും 
ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും വിവാഹിതരാകുന്നു. നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. 

വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ഏറെ കാലമായി സുഹൃത്തുക്കളായതിനു ശേഷമാണ് വിവാഹമെന്ന ആലോചനയിലേക്കെത്തിയതെന്ന് ആര്യ പറഞ്ഞു. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.

Post a Comment

Previous Post Next Post